LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോടതിയലക്ഷ്യ കേസ്: അഭിഭാഷകർക്ക് 3 മാസം തടവ് ശിക്ഷ

സുപ്രീം കോടതി ഉത്തരവിനെതിരെ പ്രചാരണം നടത്തിയതിന് അഭിഭാഷകർക്ക് ശിക്ഷ. അഭിഭാഷക സംഘടനാ നേതാക്കളായ  വിജയ് കുർള, റാഷിദ് ഖാൻ പത്താൻ, നിലേഷ് ഓജ എന്നിവരെയാണ് സുപ്രീം കോടതി കോടതിയലക്ഷ്യ കുറ്റത്തിന് ശിക്ഷിച്ചത്. 3 മാസത്തെ തടവ് ശിക്ഷയാണ് ഇവർക്കെതിരെ വിധിച്ചത്. മഹാരാഷ്ട്രയിലെയും ​ഗോവയിലെയും അഭിഭാഷക സംഘടനാ നേതാക്കളാണിവർ. 

സുപ്രീം കോടതി ജഡ്ജി രോഹിന്റൻ നരിമാന്റെ വിധിക്കെതിരെ രം​​ഗത്തുവന്നതിന്റെ പേരിലാണ് അഭിഭാഷകരെ സുപ്രീം കോടതി ശിക്ഷിച്ചത്. ജസ്റ്റിസ് ദീപക് ​ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ഇവരെ ശിക്ഷയിൽ നിന്ന ഒഴിവാക്കാൻ ഒരു കാരണവും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ​ഗുരുതരമായ കുറ്റമാണ് ഇവർ ചെയ്തതെന്നും കോടതി വ്യക്തമാക്കി.

ഒരു കേസുമായി ബന്ധപ്പെട്ട് മലയാളിയായ അഭിഭാഷകൻ മാത്യൂസ് നെടുംപറമ്പിൽ കോടതിയിൽ ഹാജരാകുന്നത് ഒരു വർഷത്തേക്ക് തടഞ്ഞ് രോഹിന്റൻ നരിമാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെതിരെ പ്രചാരണം നടത്തിയത് കോടതി അലക്ഷ്യമായി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. 

Contact the author

Web Desk