കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം ഈ മാസം 6-ന് (വ്യാഴാഴ്ച്ച) നടക്കും. കോണ്‍ഗ്രസ് - ജനതാദള്‍ (യു) സഖ്യസര്ക്കാറില്നിന്ന് കാലുമാറി ബിജെപിയെ അധികാരത്തിലേറ്റിയ 10 പേരെ ഉള്‍പ്പെടുത്താനാണ് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ മന്ത്രിസഭാ വികസനം നടത്തുന്നത്. ഇവരുള്‍പ്പെടെ 13 പേരാണ് വ്യാഴാഴ്ച്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
കോണ്‍ഗ്രസ്സ് പിന്തുണയോടെ അധികാരമേറ്റ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയെ അട്ടിമറിച്ച് കൂറുമാറിയ 10 കോണ്‍ഗ്രസ്സ്- ജെഡിയു അംഗങ്ങളെ സ്പീക്കര്‍ അയോഗ്യരാക്കുകയും, ഈ നിയസഭാ കാലാവധിയില്‍ വീണ്ടും മത്സരിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെച്ച കോടതി, ഇവര്‍ മത്സരിക്കുന്നത് വിലക്കാനാവില്ലെന്ന് തീര്‍പ്പാക്കിയിരുന്നു. ഇതേതുടര്‍ന്ന് പിന്നീട് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി ടിക്കറ്റിലാണ് ഇവര്‍ ജയിച്ചു കയറിയത്. ഡിസംബര്‍ 5-നായിരുന്നു ഉപതെരെഞ്ഞെടുപ്പ്.