LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉദ്ഘാടനത്തെച്ചൊല്ലി തർക്കം; തമ്മില്‍തല്ലി യൂത്ത് കോണ്‍ഗ്രസുകാർ, വൈസ് പ്രസിഡന്റിന്റെ തല പൊട്ടിച്ചു

'കോവിഡ് കാലത്തും ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍, ഒറ്റക്കെട്ടായി പ്രതിഷേധിക്കുക പ്രതികരിക്കുക'- എന്ന മുദ്രാവാക്യവുമായാണ് തിരുവല്ലയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. തിരുവല്ല വൈദ്യുതിഭവനുമുന്നില്‍ വെച്ചാണ് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. പക്ഷെ, സമരം ആര് ഉദ്ഘാടനം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമായി. ജില്ലാ വൈസ് പ്രസിഡന്റും, ബ്ലോക്ക് പ്രസിഡന്റും സ്ഥലത്തുണ്ട്. ഇതിലാര്‍ക്കാണ് മുന്‍ഗണന?

തര്‍ക്കം രൂക്ഷമായി. ഉന്തും തള്ളും തുടങ്ങി. അത് പതിയെ ഒരു ഭാഗത്ത് നിന്നും കൂട്ടത്തല്ലായി പരിണമിച്ചു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് വിശാഖ് വെണ്‍പാലയുടെ തലയടിച്ചുപൊട്ടിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജാസ് പോത്തനും കൂട്ടാളി ഷൈലുവുമാണ് അക്രമിച്ചതെന്നാണ് ജില്ലാ വൈസ് പ്രസി‍ഡന്റ് ആരോപിക്കുന്നത്. 

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വിശാഖിന്‍റെ തലയില്‍ മൂന്ന് തുന്നലിട്ടാണ് ആശുപത്രി അധികൃതര്‍ മടക്കി അയച്ചത്. 'താനൊക്കെ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണല്ലോ അവസ്ഥ' എന്ന് സോഷ്യല്‍ മീഡിയ. സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായി സാധാരണ പ്രവര്‍ത്തകര്‍. അതിനിടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More