LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഛത്തിസ്‌ഗഢ് മുന്‍ മുഖ്യമന്ത്രി അജിത്‌ ജോഗി അതീവ ഗുരുതരാവസ്ഥയില്‍

റായ്പുര്‍: ഛത്തിസ്‌ഗഢ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന  അജിത്‌ ജോഗി അതീവ ഗുരുതരാവസ്ഥയില്‍ എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അദേഹം  കോമ സ്റ്റേജിലേക്ക് പോയതായും വെന്‍റ്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ഛത്തിസ്‌ഗഢ് തലസ്ഥാനമായ രായ്പൂരിലെ ശ്രീ നാരായണ ആശുപത്രിയിലാണ് മുന്‍ മുഖ്യമന്ത്രി ചികിത്സയില്‍ കിടക്കുന്നത്.

ഓക്സിജന്‍ ലഭ്യത കുറഞ്ഞതിന്റെ ഭാഗമായി തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് അബോധാവസ്തയിലായതിനെ തുടര്‍ന്ന് അജിത്‌ ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

74 കാരനായ അജിത്‌ പ്രമോദ് കുമാര്‍ ജോഗി  ഛത്തിസ്‌ഗഢ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയാണ്. ഭോപ്പാലിലെ മൌലാനാ ആസാദ് എങ്ങിനീയറിംഗ് കോളേജില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ മെക്കാനിക്കല്‍ എന്ജിനീയറിംഗ് ബിരുദം നേടിയ  ഐ എ എസ്സുകാരനാണ്. 1980 കളുടെ തുടക്കത്തില്‍ ഇന്‍ഡോര്‍ ജില്ലാ കലക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഗി സ്വന്തം പാര്‍ട്ടിയുണ്ടാക്കിയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത് . താമസിയാതെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന അജിത്‌ ജോഗിയെയും മകന്‍ അമിത് ജോഗിയെയും തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്‌ പിന്നീട് പുറത്താക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More