LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹെലികോപ്റ്ററിന് പകരം എയര്‍ ആംബുലന്‍സ് വാങ്ങി സര്‍ക്കാരിന് ചിലവ് കുറയ്ക്കാമായിരുന്നു - ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഒരു മാസം രണ്ടു കോടി രൂപ ചെലവ് വരുന്ന ഹെലികോപ്റ്ററിനു പകരം എയര്‍ ആംബുലന്‍സ് വാങ്ങിയിരുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് വിവാദം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സുരക്ഷ മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. മാസത്തില്‍ 20 മണിക്കൂര്‍ ഉപയോഗിക്കാം. ഇതിനു 1.44 കോടിയാണ് വാടക. ജിഎസ്.ടി ഉള്‍പ്പെടെ 1.7 കോടി രൂപ വരും. ഇതിനു പുറമേ പൈലറ്റ്‌ ,കോ പൈലറ്റ് മറ്റ് മൂന്നു സ്റ്റാഫ് എന്നിവരുടെ താമസം എന്നിവയുള്‍പ്പെടെയുല്‍ ചിലവ് പരിഗണിക്കുമ്പോള്‍ രണ്ടു കോടി വരും.

ഇത്രയും ചിലവില്ലാത്ത കഴിഞ്ഞ സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി തുടരാതെ ആണ് ചിലവേറിയ പദ്ധതിയുമായി ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ മാത്രമേ  ഇത്തരം അവയവ ടന പ്രവര്‍ത്തനത്തിന് ചെലവാകുമായിരുന്നുള്ളൂവെന്നും മുന്‍ മുഖ്യ മന്ത്രി പറഞ്ഞു.

Contact the author

Web Desk