LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കവിതയുടെ 'ദുർ' നടത്തങ്ങളിലൂടെ രാവും പകലും കടന്നുപോവുന്നൊരാൾ - സജീവന്‍ പ്രദീപ്

Artist: c. alarcon

സജീസജീവൻ പ്രദീപിന്റെ കവിതാ പംക്തി മുസ് രിസ് പോസ്റ്റ്  അഭിമാനത്തോടെ ആരംഭിക്കുകയാണ്. കവിയെ കുറിച്ച്, അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ച്, അതിന്റെ ഭാവിയെ കുറിച്ച് കവി തന്നെ എഴുതുന്ന ഏറ്റവും സംക്ഷിപ്തവും കാവ്യാത്മകവുമായ ഈ കുറിപ്പ് വായനക്കൊരു മുഖവുരയാവട്ടെ !സജീവൻ പ്രദീപിന്റെ

കവിതാ പംക്തി മുസ് രിസ് പോസ്റ്റ് 

അഭിമാനത്തോടെ ആരംഭിക്കുകയാണ്.

കവിയെ കുറിച്ച്,

അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ച്,

അതിന്റെ ഭാവിയെ കുറിച്ച്

കവി തന്നെ എഴുതുന്ന

ഏറ്റവും സംക്ഷിപ്തവും

കാവ്യാത്മകവുമായ

ഈ കുറിപ്പ് വായനക്കൊരു മുഖവുരയാവട്ടെ !


കവിതയുടെ 'ദുർ' നടത്തങ്ങളിലൂടെ രാവും പകലും കടന്നുപോവുന്നൊരാൾ

- സജീവന്‍ പ്രദീപ്


വായനക്കാരുടേതാവുന്നില്ല ഒരു കവിതയും,

അത് കവിയുടേത് മാത്രമായി തുടരേണ്ടതുണ്ട്,

ജിജ്ഞാസകളുടെ ബഹുസ്വരതകളിലൂടെ,

വായന എഴുത്തിനേക്കാൾ അധ്വാനകരമാവേണ്ടതുണ്ട്

എന്ന പരിപൂർണ്ണ ബോധ്യത്തിലും

ബോധത്തിലും എഴുതുന്നു


മറന്നു പോവുന്ന ജീവിതങ്ങളിലേക്ക്

തിരിച്ചു വെച്ചിരിക്കുന്ന ഒരു കാവ്യദർശിനി


കവിതയുടെ

അരികുപക്ഷം,

വ്യത്യസ്തയുടെ ഭാഷ / ബിംബ / ശൈലി /

എന്നീ മുള്ളുവേലികളിലൂടെ

നിരന്തരം കടന്നുപോവുകയും

മുറിവേൽക്കുകയും ചെയ്യുന്നു,


കവിതയിൽ ജീവിതമുണ്ട്

ജീവിതത്തിൽ കവിതയില്ല ,


പതിറ്റാണ്ടുകൾക്ക് ശേഷം,

ഏതെങ്കിലും,

കവിതയിലെ ദുർനടത്തക്കാർ

എന്റെ കവിതകൾ, തേടി പിടിക്കും,

വായിക്കും

എന്ന പൂർണ്ണ വിശ്വാസത്തോടെ

കവിതയിലിടപ്പെടുന്നു

Contact the author

Sajeevan Pradeep

Recent Posts

Sufad Subaida 1 year ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 1 year ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 3 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 3 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More