LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലൈംഗിക വൈകൃതമുള്ളവനെ ജസ്റ്റിസെന്ന് വിളിക്കാനാവില്ല; രഞ്‌ജൻ ഗൊഗോയ്‌ക്കെതിരെ ആഞ്ഞടിച്ച് കട്‌ജു

സുപ്രീംകോടതി മുൻ ചീഫ്‌ ജസ്റ്റിസ് രഞ്ജൻ  ഗൊഗോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി  മാർക്കണ്ഡേയ കഡ്ജു. രഞ്ജൻ ഗൊഗോയി  ബിജെപി സർക്കാരിനു മുന്നിൽ സാഷ്‌ടാംഗം പ്രണമിച്ച് നിയമവ്യവസ്ഥയെ കളങ്കപ്പെടുത്തിയെന്ന് മുൻ ജഡ്‌ജ് മാർക്കണ്ഡേയ കട്ജു ആരോപിച്ചു. ഇംഗ്ലീഷ് വാരികയായ പഞ്ചാബ് ടുഡേയിൽ എഴുതിയ  ലേഖനത്തിലാണ് ഗുരുതര ആരോപണങ്ങൾ കട്ജു ഉന്നയിക്കുന്നത്.

ലൈംഗിക വൈകൃതമുള്ള രഞ്ജൻ ഗൊഗോയിയെ  ‘ജസ്റ്റിസ്‌’ എന്ന്‌ അഭിസംബോധന ചെയ്യാൻപോലും ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ആരംഭിക്കുന്ന ലേഖനത്തിൽ നിശിതവിമർശനമാണ്  കട്‌ജു ഉന്നയിക്കുന്നത്. അയോധ്യാഭൂമിത്തർക്ക കേസിൽ ഉൾപ്പെടെ കേന്ദ്രം പറഞ്ഞപ്രകാരമാണ്‌ രഞ്‌ജൻ ഗൊഗോയ്‌ പ്രവർത്തിച്ചത്. കേസില്‍ അന്യായവും നിന്ദ്യവുമായ വിധിയാണ്‌ രഞ്‌ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്‌ പുറപ്പെടുവിച്ചത്‌. എന്നാൽ, ബെഞ്ചിലെ മറ്റ്‌ നാല്‌ ജഡ്‌ജിമാരും ഈ നിലപാടിന്‌ എതിരെ ശബ്ദമുയർത്തിയില്ല. ഈ കാരണത്താൽ അവരും കുറ്റക്കാരാണ്.

സിബിഐ മുൻ ഡയറക്ടർ അലോക്‌ വർമയെ കേന്ദ്രസർക്കാർ അധികാരഭ്രഷ്ടനാക്കിയ കേസിലും സ്വാഭാവികനീതിക്ക്‌ എതിരായ നടപടി ഉണ്ടായി. വനിതാജീവനക്കാരി ലൈംഗികാതിക്രമം ആരോപിച്ചപ്പോൾ താൻകൂടി അംഗമായ മൂന്നംഗബെഞ്ചുണ്ടാക്കി വാദംകേട്ട  രഞ്‌ജൻ ഗൊഗോയ്‌യുടെ നടപടിയും തെറ്റാണെന്നും ലേഖനത്തിൽ കട്ജു പറയുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More