LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അല്‍പ്പം മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. ഇന്ന്  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പരീക്ഷകള്‍ മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും 'അത് മാറ്റമില്ലാതെ നടക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്.

കേന്ദ്രത്തിന്റെ ഇടപെടലാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് കരുതുന്നു. മേയ് 26-ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. പൊതുഗതാഗതം ഉള്‍പ്പെടെ സാധാരണ നിലയില്‍ ആകാതെ പരീക്ഷ നടത്തുന്നതില്‍ കടുത്ത ആശങ്കയാണ് പ്രതിപക്ഷവും രക്ഷകര്‍ത്താക്കളും ഉന്നയിച്ചിരുന്നത്.

Contact the author

News Desk