LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കള്ളപ്പണ കേസ് പിൻവലിക്കാൻ ഇബ്രാഹിം കുഞ്ഞ് പണം വാ​ഗ്ദാനം ചെയ്തെന്ന് പരാതിക്കാരന്‍

കള്ളപ്പണ കേസ് പിൻവലിക്കാൻ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് 5 ലക്ഷം രൂപ വാ​ഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തൽ. ചന്ദ്രിക പത്രത്തിന്റെ  അക്കൗണ്ടിലൂടെ ഇബ്രാഹി കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി നൽകിയ ​ഗീരീഷ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ വീട്ടിൽ വിളിച്ചുവരുത്തിയ ഇബ്രാഹിം കുഞ്ഞ് പരാതിക്ക് പിന്നിൽ ലീ​ഗ് നേതൃത്വമാണെന്ന് പറയാൻ ആവശ്യപ്പെട്ടതായും ​ഗിരീഷ് ബാബു പറഞ്ഞു. കേസ് പിൻവലിക്കാൻ പറ്റിയില്ലെങ്കിൽ ആരോപണത്തിന് പിന്നിൽ ലീ​ഗ് നേതൃത്വമാണെന്ന് എഴുതി നിൽകാൻ ആവശ്യപ്പെട്ടു. കേസിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് ഐജിക്ക് മുമ്പാകെ മൊഴി നൽകാൻ എത്തിയപ്പോഴാണ് ​ഗിരീഷ് ബാബു ഇക്കാരംയ മാധ്യങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അ​ക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ​ഗിരീഷ്ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഈ വഷയത്തിൽ എൻഫോഴ്സമെന്റ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ഇബ്രാഹിം കുഞ്ഞ് പരാതിക്കാരായ ​ഗിരീഷ് ബാബുവിന് പണം വാ​ഗ്​ദാനം ചെയ്തു എന്നാണ് ആരോപണം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More