LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നെതന്യാഹുവിനും റിവ്ലിനും വധഭീഷണി, രണ്ട് ഇസ്രായേലികള്‍ അറസ്റ്റില്‍

ടെല്‍ അവീവ്: ഇസ്രായേല്‍ പ്രസിഡന്‍റ് റുവാന്‍ റിവ്ലിനും പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനുമെതിരെ വധ ഭീഷണി നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് ഇസ്രായേലി സ്വദേശികളെ പൊലിസ് അറസ്റ്റു ചെയ്തു. 

ഒരാള്‍ പ്രസിഡന്റിനും മറ്റെയാള്‍ പ്രധാനമന്ത്രിക്കുമെതിരെയാണ് വധ ഭീഷണി മുഴക്കിയത്. രണ്ടുപേരുടേയും ഭീഷണി ഫേസ് ബുക്ക്‌ വഴിയാണ്. ''നായയായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് രക്തസാക്ഷിയായി മരിക്കുന്നതാണ്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് എന്താണ് എന്ന് ഈ രാജ്യം മുഴുവന്‍ കാണാന്‍ പോകുകയാണ്. വംശീയ വാദികളും കൊലപാതകികളുമായ നിങ്ങള്‍ ഇതിനു രക്തം നല്‍കേണ്ടി വരും"- പ്രസിഡന്റിനെതിരെ ഭീഷണി മുഴക്കിയ ആള്‍ സന്ദേശത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ ആരെങ്കിലും വധിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തോളാം, അത് നമ്മുടെ ധാര്‍മ്മിക ബാധ്യതയാണ് എന്ന എഫ്ബി സന്ദേശമയച്ചയാളാണ് അറസ്റ്റിലായ രണ്ടാമന്‍.

Contact the author

Web Desk