LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിവരശേഖരണത്തിനായി ശേഖരിച്ച ഡാറ്റകൾ നശിപ്പിച്ചെന്ന് സ്പ്രിം​ഗ്ളർ

കൊവിഡ് വിവരശേഖരണത്തിനായി ശേഖരിച്ച ഡാറ്റകൾ നശിപ്പിച്ചെന്ന് സ്പ്രിം​ഗ്ളർ കമ്പനി. കേരള സർക്കാറിന്റെ ആവശ്യപ്രകാരമാണ് ഡാറ്റ നശിപ്പിച്ചതെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. വിവരവിശകനത്തിനായി ബാക്ക്അപ്പ് ഡേറ്റയായി സൂക്ഷിച്ച മുഴുവന്‍ വിവരങ്ങളും  നശിപ്പിച്ചതായി കമ്പനി വ്യക്തമാക്കി.  കൈവശമുള്ള ഡാറ്റ നശിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ സ്പ്രിം​ഗ്ലറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  ഡാറ്റ നശിപ്പിക്കാൻ സ്പിം​ഗ്ലറിനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയിരുന്നു.

കൊവിഡ് രോ​ഗികളുടെ മുഴുവൻ ഡാറ്റയും വിവര വിശകലനത്തിന് സോഫ്റ്റ് വെയറും സർക്കാറിന് കൈമാറിയതായും സ്പ്രിം​ഗ്ലർ കമ്പനി  ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്പ്രിം​ഗ്ലറിന്റെ സോഫ്റ്റ് വേർ സിഡിറ്റി നിയന്ത്രണത്തിൽ ആയിരിക്കുമെന്നും, ഡാറ്റ സൂക്ഷിക്കുന്ന അക്കൗണ്ടിലേക്ക് സ്പ്രിം​ഗ്ലറിന് പ്രവേശനം അനുവദിക്കില്ലെന്നും സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. ഡാറ്റ വിശകലനം സ്പ്രിന്‍ക്ലറുടെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തുടരാമെന്നും, പക്ഷെ ഇതിന്റെ മറ്റു വിശദാംശങ്ങളൊന്നും സ്പ്രിന്‍ക്ലറിന്റെ സെര്‍വറില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി  ഇടക്കാല ഉത്തരവില്‍ നിർദ്ദേശിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More