LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

328 ദിവസം തുടര്‍ച്ചയായി ബഹിരാകാശത്ത്; റെക്കോര്‍ഡിട്ട് മടക്കം

ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ബഹിരാകാശത്ത് ചെലവഴിച്ച വനിതയെന്ന റെക്കോര്‍ഡ് ക്രിസ്റ്റീന കോച്ചിനു സ്വന്തം. തുടര്‍ച്ചയായി 328 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് നാസ ബഹിരാകാശയാത്രികയായ അവര്‍ തിരിച്ചെത്തി. റഷ്യയുടെ സോയൂസ് ബഹിരാകാശവാഹനത്തില്‍ കസാക്കിസ്ഥാനിലെ പുൽമേടുകളിലാണ് അവര്‍ പറന്നിറങ്ങിയത്. അമേരിക്കക്കാരിയായ പെഗ്ഗി വിറ്റ്‌സന്റെ 288 ദിവസത്തെ റെക്കോർഡാണ് അവര്‍ മറികടന്നത്.

പെഗ്ഗി എന്റെ റോൾ മോഡലാണെന്ന് പറഞ്ഞ ക്രിസ്റ്റീന കോച്ച് ഇത്രയും കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും, വലിയൊരു ബഹുമതിയാണ് തനിക്ക് ലഭിച്ചതെന്നും പറഞ്ഞു. റോസ്കോസ്മോസിന്റെ സോയൂസ് കമാൻഡർ അലക്സാണ്ടർ സ്കോർട്‌സോവ്, യൂറോപ്യൻ ബഹിരാകാശ ഏജൻസി-യുടെ ലൂക്കാ പർമിറ്റാനോ എന്നിവരുമൊത്താണ് ക്രിസ്റ്റീന കോച്ച് ഭൂമിയില്‍ ലാന്‍ഡ്‌ ചെയ്തത്.

എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ചെലവഴിച്ച റെക്കോര്‍ഡ് സ്കോട്ട് കെല്ലിയുടെ പേരില്‍ തന്നെയാണ്. കേവലം 2 ദിവസംകൂടെ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞിരുന്നെങ്കില്‍ ആ റെക്കോര്‍ഡും മറികടക്കാമായിരുന്നു. തന്റെ ദൗത്യത്തിനിടെ കോച്ച് 5,248 തവണ ഭൂമിയെ ഭ്രമണം ചെയ്തു. 223 ദശലക്ഷം കിലോമീറ്ററാണ് സഞ്ചരിച്ചത്. അതായത് ഇത് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് 291 തവണ പോയി വരാവുന്ന അത്രയും ദൂരം!.

Contact the author

Science Desk

Recent Posts

Web Desk 3 years ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 3 years ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 3 years ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 3 years ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More