ഡല്‍ഹി: ദരിദ്രരുടെ ക്ഷേമമായിരുന്നു കഴിഞ്ഞ ആറുവര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഊന്നല്‍ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട വിലയിരുത്തലിലാണ് അമിത് ഷാ ഇക്കാര്യം ട്വീറ്റ് ചെയ്തത്. ആത്മ വിശ്വാസമുള്ള ഒരിന്ത്യ പടുത്തുയര്‍ത്തുകയായിരുന്നു കഴിഞ്ഞ ആറുവര്‍ഷമായി മോദി സര്‍ക്കാര്‍. ഇതിലൂടെ കോണ്‍ഗ്രസ് ഭരിച്ച കഴിഞ്ഞ 60 വര്‍ഷത്തെ ശൂന്യതയാണ് ഇല്ലാതാക്കാന്‍ കഴിഞ്ഞതെന്നും അമിത്ഷാ അവകാശപ്പെട്ടു.
മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് മുന്പില് താന്‍ തലകുനിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തങ്ങള്‍ക്ക് വിശ്വാസം. അദ്ദേഹം ഇനിയും രാജ്യത്തിനു നേതൃത്വം നല്‍കും. രാജ്യത്തിനു മികച്ച നേട്ടങ്ങള്‍ നല്കിയ പ്രധാനമന്ത്രിയുടെ കഴിവിലും നേതൃത്വത്തിലും തനിക്ക് വിശ്വാസമുണ്ട്. ആദ്ദേഹത്തെ അഭിനന്ദിക്കുന്നു - അമിത് ഷാ ട്വീറ്ററില്‍ കുറിച്ചു. ചരിത്രപരമായ തെറ്റുകള്‍ തിരുത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇനിയും ഇത്തരത്തില്‍ തന്നെ മുന്നേറുമെന്നും അഭ്യന്തരമന്ത്രി അമിത്ഷാ കൂട്ടിച്ചേര്‍ത്തു.