LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സഹപ്രവർത്തകയെ കൊലപ്പെടുത്തിയ ശേഷം ദില്ലി പോലീസ് സബ് ഇൻസ്പെക്ടർ സ്വയം വെടിവെച്ചു മരിച്ചു

(Representative Image)

ഡല്‍ഹി പോലീസിലെ വനിതാ സബ് ഇൻസ്പെക്ടറെ വെടിവെച്ചു കൊന്നശേഷം സഹപ്രവര്‍ത്തകനായ സബ് ഇൻസ്പെക്ടര്‍ സ്വയം വെടിവെച്ചു മരിച്ചു. 26 കാരിയായ പ്രീതി അലാവത്താണ് കൊല്ലപ്പെട്ടത്. ഇവരുടെ തലയിലാണ് വെടിയേറ്റത്. വടക്ക് പടിഞ്ഞാറ് ഡൽഹിയിലെ രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷന് സമീപം രാത്രി ഒമ്പതരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് വെടിയേറ്റത്.

പ്രീതിയുടെ അതേ ബാച്ചുകാരനായ ദിപാൻഷു രതിയാണ് പ്രതി. സോണിപട്ടിലെ മുർതാലിൽ സ്വന്തം കാറില്‍  ദിപാൻഷുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. കാറ് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പത്പർഗഞ്ച് ഇൻഡസ്ട്രിയൽ ഏരിയ പോലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു പ്രീതി. 

സംഭവ സ്ഥലത്തു നിന്ന് ഒഴിഞ്ഞ മൂന്നു കാട്രിഡ്ജുകളും കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലെ സോനാപേട്ട് സ്വദേശിയായ പ്രീതി 2018 ലാണ് ഡൽഹി പൊലീസിൽ ചേർന്നത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More