വിക്ടേഴ്സ് ചാനലിലൂടെ അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. അധ്യാപികമാർക്കെതിരെ അശ്ളീല പരാമർശങ്ങൾ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകൾ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതായി ഷാഹിദ കമാൽ പറഞ്ഞു. സൈബർ ആക്രമണങ്ങൾക്കെതിരെ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഷാഹിദ കമാൽ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചതിനു ശേഷം വനിതാ കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും.
അധ്യാപികമാരെ അവഹേളിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടു. കുട്ടികളുടെ പഠനം മുങ്ങിപ്പോകാതിരിക്കാൻ ലോകത്തിന് തന്നെ മാതൃകയായ പ്രവർത്തനമാണ് വിദ്യാഭ്യാസ വകുപ്പ് കാഴ്ച്ചവച്ചത്. ഓൺലൈൻ ക്ലാസ് വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേർത്തതെന്ന് ശൈലജ പറഞ്ഞു.