LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഷറഫിന്‍റെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

രാജ്യദ്രോഹക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡ ന്‍റ് പര്‍വെസ് മുഷറഫിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത് ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. പ്രത്യേക കോടതിയുടെ രൂപീകരണം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച മൂന്നംഗ ബെഞ്ച് ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസിന്‍റെ നടപടികൾക്കെതിരെയും രൂക്ഷവിമർശം ഉന്നയിച്ചു. ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് ഇസ്‌ലാമാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ഡിസംബര്‍ 17-നാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്.

മുഷറഫിനെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിയമപരമായിരുന്നില്ലെന്ന്‌ ജസ്‌റ്റിസ്‌ സയിദ്‌ മസഹർ അലി അക്‌ബർ നഖ്‌വി, മൊഹമ്മദ്‌ അമീർ ഭട്ടി, ചൗധരി മസൂദ്‌ ജഹാംഗിർ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ പറഞ്ഞു. ക്യാബിനറ്റിന്റെ അനുമതി കൂടാതെയാണ്‌ പ്രത്യേക ബെഞ്ച്‌ രൂപീകരിച്ചതെന്ന്‌ അഡീഷണൽ അറ്റോർണി ജനറൽ ഇഷ്‌തിയാഖ്‌ അഹമദ്‌ ഖാൻ കോടതിയെ ബോധിപ്പിച്ചു. 007ല്‍ ഭരണഘ ടന അട്ടിമറിച്ച്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിൽ 2014ലാണ്‌ മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന്‌ കേസെടുത്തത്‌. വിദേശത്തുള്ള മുഷറഫ്‌ വിധി നടപ്പാക്കുന്നതിന്‌ മുമ്പ്‌ മരിച്ചാൽ മൃതദേഹം വലിച്ചിഴച്ച്‌ കൊണ്ടുവന്ന്‌ മൂന്ന്‌ ദിവസം തൂക്കിയിടണം എന്നുവരെ വിചിത്ര വിധിയിൽ പറഞ്ഞിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More