LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൂടത്തായി കൊലപാതകം: അന്നമ്മയെ കൊന്നത് ആട്ടിൻസൂപ്പിൽ വിഷം കലർത്തി

കൂടത്തായി കൊലപാതക്കേസിൽ ആറാം കുറ്റപത്രം സമർപ്പിച്ചു. അന്നമ്മ കൊലക്കേസിലെ കുറ്റപത്രം താമരശ്ശേരി കോടതിയിലാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. കേസിൽ ജോളി മാത്രമാണ് പ്രതി. കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രമാണിത്.  1061 പേജുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. 79  ഡോക്യുമെന്റ്സും 129 സാക്ഷികളും 55 ഔദ്യോ​ഗിക രേഖകളും കുറ്റപത്രത്തിലുണ്ട്.

ആട്ടിൻസൂപ്പിൽ വിഷം കലർത്തി അന്നമ്മയെ കൊലപ്പെടുത്തി എന്നതാണ് കേസ്. 2002 ആ​ഗസ്റ്റ് 22-നാണ് അന്നമ്മക്ക് ജോളി വിഷം നൽകിയത്. കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകമായിരുന്നു ഇത്. നായയെ  കൊല്ലാൻ ഉപയോ​ഗിക്കുന്ന വിഷം ആട്ടിൻ സൂപ്പിൽകലർത്തിയാണ് ജോളി കൃത്യം നിർവഹിച്ചത്. കൊലപാതകത്തിൽ ജോളിയുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞതായി റൂറൽ എസ്. പി കെ.ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.

Contact the author

National Desk