രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. അതോടെ, ഡൽഹിയിൽ പുതിയ വില പെട്രോൾ – 76 രൂപ 26 പൈസ, ഡീസൽ – 74 രൂപ 62 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 76.52 രൂപയും ഡീസലിന് 70.75 രൂപയുമാണ് വില.
കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. പ്രതിസന്ധിക്കിടെ വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങൾ.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ധ ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ജൂൺ ആറിന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്ക്ക് 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല.