LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചൂലിനെ വാളാക്കിയുള്ള തേരോട്ടം; മൂന്നാം ഊഴത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം

രാജ്യം ഭരിക്കുന്ന പാർട്ടിക്കോ, നൂറ്റാണ്ടുകളുടെ ചരിത്രമുള്ളവർക്കോ തലസ്ഥാനത്തെ കെജ്രിവാളിന്റെ തേരോട്ടത്തെ തടഞ്ഞുനിർത്താനായില്ല. പോസ്റ്റൽബാലറ്റ് എണ്ണിതുടങ്ങിയത് മുതൽ കെജ്രിവാളിന്റെ ആപ്പും ചൂലും മാത്രം. ബിജെപിയും അമിത് ഷായും പതിനെട്ട് അടവും പയറ്റി, വോട്ടുകൾ എണ്ണിതീർന്നപ്പോൾ ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ജനം കൈയ്യൊഴിഞ്ഞു. മൂന്നാംവരവിൽ 63 സീറ്റുമായാണ്  കെജ്രിവാളിനെ തലസ്ഥാനം വരവേറ്റത്. മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും ജയം കണ്ടത്  സർക്കാറിന്റെ ജനപ്രീയതയുടെ ഉരകല്ലായി.

2015 ൽ 67 സീറ്റുമായാണ് കെജ്രിവാൾ രണ്ടാം വട്ടം അധികാരത്തിലെത്തിയിരുന്നത്. ബിജെപി നിലമെച്ചപ്പെടത്തുമെന്നായിരുന്നു പൊതുവിലുള്ള ധാരണ. 55 സീറ്റുമായി അധികാരം പിടിക്കുമെന്ന്  സംസ്ഥാന ബിജെപി അധ്യക്ഷൻ മനോജ് തിവാരി കഴിഞ്ഞ ദിവസം വരെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.  വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ അവര്‍ 22 സീറ്റുകളിൽ വരെ ലീഡ് ചെയ്തു. പിന്നെ 18 ലേക്കും 15 ലേക്കും ഒടുവിൽ ചുരുങ്ങി ചുരുങ്ങി, ഒറ്റയക്കത്തിൽ, 7 സീറ്റുകളിലേക്ക് ഒതുങ്ങി.

പൗരത്വ ഭേദ​ഗതി നിയമവും ഷഹീൻ ബാ​ഗ് സമരവുമെല്ലാം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയായി. ഹിന്ദുത്വ ധ്രുവീകരണം കണക്കൂകൂട്ടി ബിജെപി വിഷയം പരമാവധി തെരഞ്ഞെടുപ്പിൽ ഉന്നയിച്ചു. ഷഹീൻ ബാ​ഗിലും, ജാമിയ മിലിയയിലും വെടിവെപ്പും ബിജെപി പരമാവധി പ്രചരാണയുധമാക്കി. ബിജെപിയുടെ കുരുക്കിൽ പെടാതെ വികസന രാഷ്ട്രീയം പറഞ്ഞ  കെജ്രിവാളിന്റെ തന്ത്രത്തെ തലസ്ഥാനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിലേക്ക് ഒഴുകിയ ന്യൂനപക്ഷ വോട്ടുകൾ പൂർണമായും ആം ആദ്മി പെട്ടിയിലാക്കി. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ആപ്പ് സ്ഥാനാർത്ഥികൾക്ക് എതിരാളികൾ ഉണ്ടായിരുന്നില്ല. ന്യൂനപക്ഷ വോട്ടിൽ കണ്ണുവെച്ച കോൺ​ഗ്രസ് നിലം തൊട്ടില്ല. സമ്പൂർണ തോൽവിക്കൊപ്പം വോട്ടിം​ഗ് ശതമാനം പകുതിയായി. കഴിഞ്ഞ തവണ 9.8 ശതമാനം ഉണ്ടായിരുന്നത് അഞ്ചിൽ താഴെ മാത്രമായി ചുരുങ്ങി.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More