LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖം മിനുക്കി സെല്‍റ്റോസ്; മത്സരം ക്രെറ്റയോട്

പരിഷ്‍കരിച്ച കിയ സെൽറ്റോസ് ഇന്ത്യന്‍ വിപണിയിലെത്തി. 9.89 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. സെൽറ്റോസിനോട് മത്സരിക്കാൻ ഫീച്ചറുകളും സ്റ്റൈലും കൂട്ടി ക്രേറ്റ എത്തിയതിനു തൊട്ടുപിറകെയാണ് പരിഷ്‍കരിച്ച സെൽറ്റോസ് കിയ അവതരിപ്പിച്ചത്. പുതിയ എക്സ്റ്റീരിയർ, ഇന്റീരിയർ, കംഫർട്ട് സവിശേഷതകളുമായിട്ടാവും പതിപ്പുകൾ എത്തുന്നത്. ആറ് എഞ്ചിൻ-ഗിയർബോക്സ് ഓപ്ഷനുകൾ ഉൾപ്പെടെ മൊത്തം 16 പതിപ്പുകളിൽ സെൽറ്റോസ് ലഭ്യമാണ്. 

വിലയിൽ അൽപം മാറ്റങ്ങളുമായാണ് പുതിയ സെല്‍റ്റോസ് വിപണിയിലെത്തിയത്. കൂടാതെ വിൽപന കുറഞ്ഞ ജിടികെ, ജിടിഎക്സ് എന്നീ വേരിയന്റുകൾ നിർത്തലാക്കുകയും ചെയ്തു. ഇതോടെ സെൽറ്റോസ് 16 വേരിയന്റുകളായി. എല്ലാ പതിപ്പുകളിലും എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഫ്രണ്ട്, റിയർ യുഎസ്ബി ചാർജിംഗ് പോയിന്റുകൾ സ്റ്റാൻഡേർഡായി ലഭിക്കും.

മൂന്നു പവർട്രെയിൻ ഓപ്ഷനുകളാണ് സെൽറ്റോസ് വാഗ്ദാനം ചെയ്യുന്നത്. 114bhp / 144Nm ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ+ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി.  114bhp / 250Nm നൽകുന്ന 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ + ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്. അവസാനമായി, സ്‌പോർടി ജിടി ട്രിം ലൈനിന് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്.  

Contact the author

Web Desk

Recent Posts

National Desk 2 years ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 2 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 3 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 3 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More
Web Desk 3 years ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

More
More
Business Desk 3 years ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

More
More