LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ അനുമതി

ശബരിമല ​ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 2263.18 ഏക്കർ ഭൂമി  ഏറ്റെടുക്കാൻ സർക്കാർ അനുമതി. ഭൂമി ഏറ്റെടുക്കൽ നടപടിക്ക് കോട്ടയം ജില്ലാ കളക്ടർ നേതൃത്വം നൽകും. എരുമേലി,മണിമല വില്ലേജുകളിൽ ഉൾപ്പെടുന്ന ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. നിലവിൽ ​ഗോസ്പൽ ഏഷ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈവശമാണ് ഭൂമിയുള്ളത്. ഹാരിസൺ മലയാളം കമ്പനിയുടെ പക്കൽ നിന്ന് വാങ്ങിയ ഭൂമിയാണിതെന്നാണ് ​ഗോസ്പൽ ഏഷ്യയുടെ വാദം. പാട്ടക്കാലാവധി കഴിഞ്ഞ സർക്കാർ ഭൂമിയാണിതെന്നാണ് റവന്യൂ വകുപ്പിന്റെ അവകാശ വാദം. സ്വകാര്യ വ്യക്തിക്ക് ഈ ഭൂമി വാങ്ങാനോ വിൽക്കാനോ ആവില്ലെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത്.

ചെറുവള്ളി എസ്റ്റേറ്റ് അവകാശ തർക്കം ​ഹൈക്കോടതിയുടെ പരി​ഗണനയിലാണ്. ഭൂമി ഏറ്റെുടുക്കുമ്പോൾ നൽകേണ്ട തുക സർക്കാർ പാല കോടതിയിൽ കെട്ടിവെക്കും. ചെറുവള്ളി എസ്റ്റേറ്റ് പാല കോടതിയുടെ അധികാര പരിധിയിലാണുള്ളത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം ജില്ലാ കളക്ടർ പുറ്പെടുവിക്കും. വി​ദ​ഗ്ധ സമിയുടെ നിർദ്ദേശ പ്രകാരം തുടർ നടപടികൾ കൈക്കൊള്ളും. ഭൂമി ഏറ്റെടുക്കലിലെ അന്തിമ തീരുമാനം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More