കോടതി 3 മണിക്കൂർ പരോൾ അനുവദിച്ചതിനെ തുടർന്ന് പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബ് കോഴിക്കോട് എത്തി. കൊച്ചി എൻഐഎ കോടതിയാണ് അലന് പരോൾ അനുവദിച്ചത്. രോഗം ബാധിച്ച് കിടപ്പിലായ അലന്റെ അമ്മയുടെ ബന്ധുവിനെ കാണാനാണ് പരോൾ അനുവദിച്ചത്. ഈ ആവശ്യം ഉന്നയിച്ച് അലൻ കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. അലന്റെ വീടിന് സമീപത്ത് തന്നെയാണ് രോഗ ബാധിതയായ ബന്ധുവിന്റെ വീട്. ഉച്ചക്ക് ഒന്നര മണിവരെ അലൻ ഇവിടെ ചെലവഴിക്കും. അലൻ എത്തുന്ന വീടിനും പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏർപ്പാടാക്കിയിരുന്നു. വൻ സുരക്ഷാ മുൻ കരുതലോടെയാണ് അലനെ വീട്ടിൽ എത്തിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് അലൻ കോഴിക്കോട് എത്തിയത്. യാത്രാ സമയം ഒഴിവാക്കി വീട്ടിൽ 3 മണിക്കൂർ കഴിയാമെന്നാണ് പരോളിലെ നിബന്ധന.
3 മണിക്കൂർ പരോളിൽ അലൻ കോഴിക്കോട്ടെ ബന്ധുവീട്ടിൽ എത്തി