ഐഎഫ്എസ്, ഐഎഎസ്, ഐപിഎസ് എന്നിങ്ങനെ 24 സിവിൽ സർവീസ് ഉദ്യോഗ തലത്തിലേക്കുള്ള പ്രാഥമിക പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 3 ആണ്. മാർച്ച് 31-നാണ് പ്രിലിമിനറി പരീക്ഷ. https://upsconline.nic.in/ ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ ആധാര്‍/ വോട്ടർ / പാൻ കാർഡ് / പാസ്പോർട്ട് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ വേണം.
100 രൂപയാണ് അപേക്ഷാ ഫീസ്. ഭിന്നശേഷി, എസ്.സി, എസ്.ടി, വനിത വിഭാഗങ്ങൾ ഫീസ് അടക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലും ഓൺലൈനിലും ഫീസടക്കാം.
അംഗീകൃത സർവ്വകലാശാല ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 32 വയസ്സ് വരെ പ്രായമുള്ളവർ അപേക്ഷിച്ചാൽ മതി. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. രണ്ടു പേപ്പറുകളിലായി 200 വീതം മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. സിലബസ്സിന്റെ പൂർണ്ണരൂപം വെബ്സൈറ്റിൽ ലഭ്യമാണ്.