LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ

കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഹിമാദ്രി ബർമൻ, നാ​ഗേന്ദ്ര സിം​ഗ് എന്നിവരിലാണ് അസുഖം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും ബാങ്കോക്കിൽ നിന്നാണ് എത്തിയത്. വിമാനത്താവളത്തിൽ നിന്നും ഇവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യയിൽ കേരളത്തിന് പുറത്ത് ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ചൈനയിൽ നിന്നുള്ള വിമാനങ്ങൾക്ക് കൊൽക്കത്ത വിമാനത്താവളത്തിൽ താൽക്കാലികമായി നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ സാഹചര്യം നിരീക്ഷിച്ച് വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ അറിയിച്ചു. വിമാനത്താവളങ്ങളിൽ നിലവിൽ ഒരുക്കിയിട്ടുള്ള സുരക്ഷാ സജ്ജീകരണങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1368  ആയി. 59804 പേർക്ക് വൈറസ്  ഇതുവരെ സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ചൈനീസ് ആരോഗ്യ മന്ത്രാലയം പുറത്താക്കിയിരുന്നു.


Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More