LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ തീവണ്ടികള്‍ കൃത്യസമയം പാലിച്ചു

ജൂലൈ ഒന്നിന്, ഇന്ത്യൻ റെയിൽവേ  ചരിത്രത്തിൽ  ആദ്യമായി എല്ലാ ട്രെയിനുകളും 100% സമയനിഷ്ഠ പാലിച്ചു. എല്ലാ ട്രെയ്‌നുകളും കൃത്യസമയത്ത് പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്തു. എന്നാല്‍, എത്ര ട്രെയിനുകൾ അന്ന് ഓടിയിരുന്നു എന്ന കണക്കുകൾ വ്യക്തമല്ല. കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയലാണ് ഇക്കാര്യം  ട്വീറ്റ് ചെയ്തത്. 

"ട്രെയിനുകൾ അതിവേഗ പാതയിൽ. റയിൽവെയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്.  2020 ജൂലൈ ഒന്നിൽ 100% സമയനിഷ്ഠ പാലിച്ച്   ഇന്ത്യൻ റെയിൽവേ ചരിത്രം സൃഷ്ടിച്ചു." അദ്ദേഹം ട്വീറ്റ് ചെയ്തു.

ജൂൺ 23'ന്  99.54% സമയനിഷ്ഠ പാലിച്ചതിന്റെ റെക്കോർഡ് പൊട്ടിച്ചാണ് റയിൽവേ,  ബുധനാഴ്ച 100% സമയനിഷ്ഠ നേടിയത് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ട്രെയിനുകൾ മാത്രമാണ്  സർവീസ് നടത്തുന്നത്. ബാക്കി ട്രെയിനുകളെല്ലാം ഓഗസ്റ്റ് 12 വരെ  നിർത്തിവെച്ചിരുന്നു. രോഗവ്യാപനം കാരണം 60% ട്രെയിൻ ടിക്കറ്റുകളും മാർച്ചിൽ യാത്രക്കാർ വേണ്ടെന്ന് വെച്ചിരുന്നു.

 

Contact the author

News Desk