LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുട്ടിനോട് 'നോ' പറഞ്ഞ് നെനെട്സ്

2036 വരെ അധികാരത്തിൽ തുടരാനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ തീരുമാനത്തെ എതിർത്ത് നെനെറ്റ്സ് ഓട്ടോണോമസ് ജില്ല. 85 പ്രദേശങ്ങളിൽ തീരുമാനത്തെ എതിർത്ത ഏക ജില്ലയാണ് നെനെറ്റ്‌സ്. 

മുൻ KGB ഓഫീസറും രണ്ട് ദശാബ്ദത്തോളം റഷ്യൻ പ്രസിഡന്റും പ്രധാന മന്ത്രിയുമായി അധികാരത്തിലിരുന്ന പുടിൻ നിയുക്ത 6 വർഷത്തെ ഭരണത്തിനുശേഷം വീണ്ടും 2 തവണ 6 വർഷം ഭരിക്കാനുള്ള ജനഹിത പരിശോധനയും വിജയിച്ചിരുന്നു.

നെനെറ്റ്സിന്റെ എതിർപ്പ് സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണെന്ന്‌ അവരറിയിച്ചു. സമീപ പ്രദേശമായ അർഖാൻഗെൾസ്കുമായി നെനെസ്‌കിനെ കൂട്ടിച്ചേർക്കാനുള്ള തീരുമാനത്തെ അവർ മുൻപേ എതിർത്തിരുന്നു.  കൂട്ടിച്ചേർക്കൽ പ്രദേശത്തിന്റെ സാമ്പത്തിക നില തന്നെ തകർക്കുമെന്ന ആശങ്കയാണ് അവര്‍ പങ്കുവെച്ചിരുന്നത്.

ഇതിനെതിരെ പലതരത്തിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നെങ്കിലും കേന്ദ്ര ഭരണകൂടം ശ്രദ്ധിച്ചിരുന്നില്ല. "പുടിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം അവരെ ശ്രദ്ധിക്കുവാനാണ് അവർ ഇത്തരത്തിൽ എതിപ്പ് പ്രകടിപ്പിച്ചത്. ഇങ്ങനെയൊരു ജനത ഇവിടെ ജീവിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിക്കാൻ. "  പ്രാദേശിക വ്യവസായി താത്യാന ആന്റിപ്പിന പറഞ്ഞു. 

എല്ലാ പ്രദേശത്തുള്ളവർക്കും വോട്ട്  ചെയ്യാനുള്ള അവകാശമുണ്ടെങ്കിലും അവർ കേവല ന്യൂനപക്ഷം മാത്രമാണെന്ന് ക്രെംലിൻ പ്രതിനിധി ദിമിത്രി പെസ്‌കോവ് അഭിപ്രായപ്പെട്ടു. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More