LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യന്ത്രി കണ്ണടച്ച് പാലുകുടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി സിബിഐയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. സ്പ്രിം​ഗ്ലളർ ഇടപാടിൽ എം ശിവശങ്കരനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്റ്റേറ്റ് കാറിലാണ് സ്വർണം കടത്തുന്നു എന്നാണ ഇപ്പോൾ വിവരം ലഭിക്കുന്നത്.  നാലരവർഷം കൊള്ള നടത്തിയ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തായിരിക്കുകയാണ്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച സ്പേസ് കോൺക്ലേവിൽ സ്വപ്ന സുരേഷായിരുന്നു മുഖ്യസംഘടക. പരിപാടിയുടെ ക്ഷണക്കത്ത് ഇവരുടെ പേരിലായിരുന്നു. ചടങ്ങിൽ എംഒയു കൈമാറിയത് സ്വപ്ന സുരേഷായിരുന്നു. ഹോട്ടൽ റാവിസിൽ നടന്ന പരിപാടിയിൽ വൈകീട്ട് മുഖ്യമന്ത്രി 4 മണിക്കൂറാണ് പങ്കെടുത്തത്. ഈ സമയം സ്വപ്ന സുരേഷ് ഇവിടെ ഉണ്ടായിരുന്നു. പരിപാടിയുടെ മുഖ്യസംഘാടകയെ അറിയില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ആകില്ല. ഭരണത്തിന്റെ ഇടനാഴികളിൽ ഇവരുടെ സ്വാധീനം എന്താണെന്ന് വ്യക്തമാക്കണം. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിത്. മുഖ്യമന്ത്രി അറിയാതെയാണോ ഇത്തരത്തിൽ ഉള്ള ഒരു വ്യക്തിയെ നിയമിച്ചത്. ഇവരെ നിയമിച്ചത് പിഡബ്ല്യൂസിയാണെന്ന് പറയുന്നു. ലണ്ടൻ ആസ്ഥാനമായ പിഡബ്ല്യൂസി ഇവരെ നിയമിക്കേണ്ടതിന്റെ കാര്യമെന്താണ്. മുഖ്യമന്ത്രിയുട അറിവോടെയാണ് നിയമനം നടന്നിരിക്കുന്നത്.

എയർപോർട്ടിൽ നിന്ന സ്വർണം പുറത്തുവന്നാൽ പിടിക്കേണ്ടത് സംസ്ഥാന പൊലീസിന്റെ ജോലിയാണ്. കേരളത്തിൽ നടക്കുന്ന സ്വർണ കൊള്ള തടയാൻ പൊലീസ് യാതൊരു നടപടിയും എടുത്തിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കോടിയുടെ  അഴിമതിയാണ് നടന്നത്.  കഴിഞ്ഞ നാല് വർഷമായി ശിവശങ്കരൻ നിരവധി കത്തുകൾ അയിച്ചിട്ടുണ്ട്. ഈ കത്തുകൾ പുറത്തുവിടണം. അവിശുദ്ധ ഇടപെടലിന്റെ ഇടപെടലിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.

Contact the author

Web Desk

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More