LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലിബിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്ട്രസഭ ഉത്തരവിട്ടു

ലിബിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്ട്രസഭ ഉത്തരവിട്ടു. അടുത്തിടെ ലിബിയയിൽ  കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങൾ യുദ്ധത്തടവുകാരുടേതാകാമെന്ന്  ക്രിമിനൽ കോടതിയിലെ പ്രോസിക്യൂട്ടർമാർ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ്  ഉത്തരവ്. 

യുഎൻ മനുഷ്യാവകാശ സമിതി ലിബിയയില്‍ നടക്കുന്ന എല്ലാ അക്രമങ്ങളെക്കുറിച്ചും തിങ്കളാഴ്ച ശക്തമായി അപലപിക്കുകയും യുഎൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റിനോട്‌  ഉത്തര ആഫ്രിക്കയിലേക്ക് അന്വേഷണസംഘത്തെ അയക്കാൻ  നിർദേശിക്കുകയും ചെയ്തു. കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം വിപുലീകരിക്കാൻ മടിക്കില്ലെന്ന് അന്താരാഷ്ട്ര  ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ ഫാറ്റൗ ബൻസൗഡ പറഞ്ഞു.യുദ്ധക്കുറ്റങ്ങളുടെയോ മനുഷ്യാവകാശത്തിനെതിരായ ശിക്ഷകളുടെയോ തെളിവായിരിക്കാം ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.

ലിബിയയിൽ നടന്ന ഭീകരമായ കുറ്റകൃത്യങ്ങളുടെ ഫലമായി വർഷങ്ങളായി തുടരുന്ന ശിക്ഷാനടപടികൾ  അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാനമായ  നടപടിയായി ഈ അന്വേഷണത്തെ  കാണുന്നുവെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും  ആംനസ്റ്റി ഇന്റർനാഷണലിന്റെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഓപ്പറേഷൻസ്  തലവൻ ഹെബ മൊറായിഫ്  അഭിപ്രായപ്പെട്ടു.

ലിബിയയുടെ ഏകാധിപതി കേണല്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയത് രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ലിബിയയിലെ ജയിലുകളിലും, തടങ്കൽ കേന്ദ്രങ്ങളിലും പീഡനങ്ങളും ലൈംഗികാധിഷ്ഠിത അതിക്രമങ്ങളും  നടക്കുന്നതിന് യുഎൻ ആശങ്ക പ്രകടിപ്പിച്ചു. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More