LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബൊളീവിയന്‍ പ്രസിഡന്റിനും വെനസ്വേല സോഷ്യലിസ്റ്റ് പാർട്ടി നേതാവിനും കൊവിഡ്

ബൊളീവിയന്‍ പ്രസിഡന്റിനും  വെനസ്വേല സോഷ്യലിസ്റ്റ് പാർട്ടി നേതാവിനും കൊവിഡ് സ്ഥിരീകരിച്ചു. ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസാനാരോയ്ക്ക് രണ്ടുദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 

വെനസ്വേലയുടെ നമ്പർ 2 ഒഫീഷ്യലും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായ ഡയോസ്ഡാഡോ കാബെല്ലോ ഇന്നലെ വൈകീട്ടാണ് സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത്. താൻ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വൈകാതെ തന്നെ തനിക്കും കൊവിഡ് സ്ഥിരീകരിച്ചതായി ബൊളീവിയൻ വലതുപക്ഷ പ്രസിഡന്റ്‌ ജീനിൻ ആസെസ്  ട്വിറ്ററിൽ കുറിച്ചു. “എനിക്ക് കുഴപ്പമില്ല, ഞാൻ ഐസൊലേഷനിൽ ഇരുന്ന്  പ്രവർത്തിക്കും. നമ്മൾ  ഒരുമിച്ച് ഇതിലൂടെ കടന്നുപോകും. ” അവർ ട്വീറ്റ് ചെയ്തു. 

ആഗോള ജനസംഖ്യയുടെ 8% മാത്രമാണ്  ലാറ്റിനമേരിക്കയിലെങ്കിലും സമീപകാല കോവിഡ് -19 മരണങ്ങളിൽ പകുതിയോളം സംഭവിച്ചതും അവിടെയാണ്. മാർച്ചിൽ ആദ്യത്തെ കൊവിഡ്  കേസ് ബ്രസീലിൽ റിപ്പോർട്ട്‌ ചെയ്തത് മുതൽ ഇവിടെ  1, 20, 000 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെനസ്വേലയിൽ കോവിഡ് -19 പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കാബെല്ലോയുടെ പ്രഖ്യാപനം. ഇതിനകം തകർന്ന ആരോഗ്യ സംവിധാനത്തെ എങ്ങനെ  അതിജീവിക്കുമെന്നുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്. 

വെനസ്വേലയുടെ സ്വേച്ഛാധിപത്യ ഭരണകൂടം സമ്മതിക്കുന്നതിനേക്കാൾ മോശമായ അവസ്ഥയാണ് അവിടെയെന്ന് പ്രമുഖ പ്രതിപക്ഷ നേതാവ്  ജുവാൻ പാബ്ലോ ഗുവാനിപ തുറന്നടിച്ചു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More