LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സര്‍ക്കാറിനുള്ള കുടിശ്ശിക ടെലികോം കമ്പനികള്‍ നൽകാത്തതിനാണ് കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഇത് പണാധിപത്യമല്ലാതെ മറ്റെന്താണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. അടുത്ത വാദം കേൾക്കലിന് മുന്‍പ് പണം അടച്ചുതീര്‍ക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

വോഡാഫോൺ 53,000 കോടി രൂപയും എയർടെൽ 35,000 കോടി രൂപയുമാണ് സർക്കാറിന് നൽകാനുള്ളത്. കഴിഞ്ഞ ഒക്ടോബർ 24-നാണ് പണം നൽകേണ്ടിയിരുന്നത്. പണം ലഭിക്കാത്തതിനെ തുടർന്ന് കേന്ദ്രസർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ജനുവരി 23-നകം പണം നൽകണമെന്ന നിർദേശവും കമ്പനികൾ ലംഘിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.

ടെലികോം കമ്പനികളുടെ കുടിശ്ശിക പിരിച്ചെടുക്കാത്ത ഉദ്യോഗസ്ഥനെതിരെയും കോടതി വിമർശിച്ചു. ഉദ്യോ​ഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് ‍ സ്വീകരിച്ചതെന്ന് കോടതി കേന്ദ്രത്തോട്  ചോദിച്ചു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More