സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഫലം ഔദ്യോഗിക വെബ്സൈറ്റുകളായ results.nic.in, cbseresults.nic.in and cbse.nic.in. എന്നിവയില്‍ ലഭ്യമാണ്. മൊത്തം 10,59,080 വിദ്യാര്‍ത്ഥികളാണ് പരീക്ഷ വിജയിച്ചത്. 88.78 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ വിജയശതമാനം കൂടുതലാണ്. 83.40 ശതമാനമായിരുന്നു സിബിഎസ് സി കഴിഞ്ഞ വര്‍ഷത്തൈ വിജയ ശതമാനം.
പെണ്‍കുട്ടികളുടെ വിജയ ശതമാനം 92.15, ആണ്കുട്ടികളുടെത് 86.19,ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെത് 66.67 എന്നിങ്ങനെയാണ്. 12,03,595 പേരാണ് ഇത്തവണ സിബിഎസ്ഇ പന്ത്രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11,92,961 പേര് പരീക്ഷയെഴുതി. വിജയികളെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. കേരളത്തിലെ ഹയര്‍ സെക്കണ്ടറി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. കേരളത്തിലെ ഹയര്‍ സെക്കണ്ടറി ഫലം ജൂലൈ 15 ബുധനഴ്ച്ച് ഉച്ചയ്ക്ക് പ്രഖ്യാപിക്കും. ജൂലൈ 10 ന് പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞിരുന്ന പരീക്ഷ ഫലം തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക് ഡൗണിനെ തുടര്‍ന്നാണ് നീണ്ടു പോയത്.