LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെറ്റായി രൂപകൽപ്പന ചെയ്ത റഡാറാണ് ഉക്രേനിയൻ ജെറ്റിന്റെ തകർച്ചക്ക് കാരണമായതെന്ന് ഇറാൻ

വ്യോമ പ്രതിരോധ യൂണിറ്റിന്റെ റഡാർ സംവിധാനത്തിലെ തെറ്റായ വിവരമാണ് ജനുവരിയിൽ ഉക്രേനിയൻ പാസഞ്ചർ വിമാനം തകരാനുള്ള  പ്രധാന കാരണമായതെന്ന് ഇറാൻ. കൈപ്പിശക് കൊണ്ട് സംഭവിച്ച അബദ്ധം കാരണം സിസ്റ്റത്തിൽ '107-ഡിഗ്രി എറർ' വരികയും അത് വിമാനത്തകർച്ചക്ക് കാരണമാവുകയും ചെയ്‌തെന്ന് ഇറാനിയൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ(സി‌എ‌ഒ) ശനിയാഴ്ച നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. 

അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ല. യുഎസ്-ഇറാൻ  സംഘർഷം രൂക്ഷമായ സമയത്ത്  ടെഹ്‌റാനിലെ പ്രധാന വിമാനത്താവളത്തിൽ  നിന്ന് ജനുവരി 8 ന്, ഫ്ലൈറ്റ് 752, ഉക്രെയ്ൻ ഇന്റർനാഷണൽ എയർലൈൻസ്  പറന്നുയർന്നതിനു  തൊട്ടുപിന്നാലെയാണ് രണ്ട് മിസൈലുകൾ അത് ആക്രമിച്ച് തകർത്തത്.

വിമാനം അബദ്ധത്തിൽ  വെടിവെച്ചു തകർക്കുകയായിരുന്നു എന്ന്  ഇസ്ലാമിക് റിപ്പബ്ലിക് കുറച്ച്  ദിവസങ്ങൾക്ക് ശേഷം സമ്മതിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന 176 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More