LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

SN കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിയെ പ്രതിചേര്‍ത്തേക്കും

കൊല്ലം എസ് എൻ കോളേജ് സുവർണ ജൂബിലി ആഘോഷ ഫണ്ട് തട്ടിപ്പ് കേസിൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതി ചേർത്തേക്കും. കേസിൽ ഈ മാസം 22 ന് ഹൈക്കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ വെള്ളാപ്പള്ളി  പ്രതിയാകും. കേസിൽ രണ്ട് തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കോളേജിന്റെ സുവർണ ജൂബിലി ആഘോഷത്തനായി പിരിച്ച പണത്തിൽ 55 ലക്ഷം വെള്ളാപ്പള്ളി നടേശന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പരാതി. ഇത് സംബന്ധിച്ച തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പണം തിരിച്ചടച്ചതിന്റെ രേഖകൾ വെള്ളാപ്പള്ളി അന്വേഷണ സംഘത്തിന് നൽകിയിരുന്നു. തട്ടിപ്പ് നടത്തിയതായി തെളിഞ്ഞ സാഹചര്യത്തിൽ കേസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. 

അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.  ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് അന്വേഷണ ഉദ്യോ​ഗസ്ഥനായ ഷാജി സു​ഗുണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.  കേസിൽ രണ്ടാം തവണയാണ് വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ മാസം 30 നാണ് നേരത്തെ വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 

അന്വേഷണ ഉദ്യോ​ഗസ്ഥൻ പക്ഷപാതപരമായാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ പെരുമാറുന്നതെന്നും നീതികിട്ടുന്നില്ലെന്നും കാണിച്ച് വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയ തള്ളിയ കോടതി വെള്ളാപ്പള്ളി വിശദമായി ചോദ്യം ചെയ്യാമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനോട് നിർദ്ദേശിച്ചിരുന്നു.  കേസിൽ തുഷാർ വെള്ളാപ്പള്ളിയെയും എസ്എൻഡിപി ഭാരവാഹികളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പിൽ ഈ മാസം 22 നകം കുറ്റപത്രം  സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 1997 ൽ എസ്എൻ കോളേജ് സുവർണ ജൂബിലി സുവർണ ജൂബിലി ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.  ഈ പണം വെള്ളാപ്പള്ളി നടേശൻ സ്വന്തം പേരിലേക്ക് മാറ്റിയെന്നായിരുന്നു പരാതി.  ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രഞ്ച് അന്വേഷണം നടത്തുന്നത്. 

16 വർഷമായിട്ടും കേസിൽ കുറ്റപത്രം സർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ഇതിനെതിരെ പരാതിക്കാരനായ സുരന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കണമെന്നും ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം നൽകി. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. 




Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More