LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചൊവ്വ കീഴടക്കാമെന്ന 'ഹോപ്പു'മായി യുഎഇ; ആദ്യ ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു

ചൊവ്വയിലേക്കുള്ള ആദ്യത്തെ അറബ് ബഹിരാകാശ ദൗത്യം, ‘ഹോപ്പ്’ യു.എ.ഇ വിജയകരമായി വിക്ഷേപിച്ചു. ജപ്പാനിലെ താനെഗാഷിമ ദ്വീപിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് എച്ച് 2-എ റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ചൊവ്വാ ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിന് വേണ്ടിയാണ് ഈ ദൗത്യം.

കഴിഞ്ഞ ആഴ്ചയായിരുന്നു വിക്ഷേപിക്കാനിരുന്നത് എങ്കിലും പ്രതികൂല കാലാവസ്ഥ കാരണം രണ്ട് ശ്രമങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു. യുഎഇ രൂപീകരിച്ചതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച്  2021 ഫെബ്രുവരിയിൽ ഹോപ്പ് തിരിച്ചെത്തുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

റോക്കറ്റ് വിജയകരമായി ആകാശത്തേക്ക് കുതിക്കുന്നത് കാണുമ്പോഴുള്ള  ആവേശത്തെയും ആശ്വാസത്തെയും കുറിച്ച് ഹോപ്പിന്‍റെ സയൻസ് ലീഡ് സാറാ അൽ അമിരി സംസാരിച്ചു. "എമിറേറ്റ്‌സിലെ കുട്ടികൾ ജൂലൈ 20 ന് രാവിലെ ഉണരുന്നത്  സ്വന്തമായി ഒരു ആങ്കർ പ്രോജക്റ്റുള്ള, ഒരു പുതിയ യാഥാർത്ഥ്യമുള്ള, പുതിയ സാധ്യതകളുള്ള ഒരു ദിവസത്തിലേക്കാണ്. ഇതിലേക്ക് കൂടുതൽ സംഭാവന നൽകാനും ലോകത്തിൽ വലിയ സ്വാധീനം സൃഷ്ടിക്കാനും അവർക്ക് സാഹചര്യം ഒരുക്കികൊടുക്കാനായതിൽ  ഞാൻ സന്തോഷിക്കുന്നു." അവർ പറഞ്ഞു.

യുഎഇ ഈ മാസം ചൊവ്വയിലേക്ക് അയക്കുന്ന മൂന്ന് ദൗത്യങ്ങളിൽ ഒന്നാണ് ഹോപ്പ്. ലോഞ്ചിങ്ങിന് ശേഷം ഏകദേശം ഒരു മണിക്കൂറിന് ശേഷം ആദ്യ നീക്കം വിജയിച്ചപ്പോൾ ജാപ്പനീസ് കൺട്രോൾ റൂമിൽ നിന്ന് കാണാമായിരുന്നു.

Contact the author

International Desk