ജുഡീഷ്യറിക്കെതിരായ ട്വീറ്റുകളില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജുഡീഷ്യറിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പ്രശാന്ത് ഭൂഷനെതിരെ കോടതി എന്തുകൊണ്ട് നടപടിയെടുക്കരുത് എന്നാണ് നോട്ടിസില്‍ ആരഞ്ഞത്. സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യയോട് സുപ്രീം കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ സന്ദേശം ട്വിറ്റര്‍ ഐ.എന്‍.സി യെ അറിയിക്കുമെന്ന് ട്വിറ്റര്‍ ഇന്ത്യ അറിയിച്ചു.
''ഭാവിയിലെ ചരിത്രകാരന്മാര് അടിയന്തരാവസ്ഥ പോലും ഇല്ലാതെ കഴിഞ്ഞ 6 വര്‍ഷമായി ഇന്ത്യയുടെ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് തിരിഞ്ഞുനോക്കുമ്പോള്‍, അതില്‍ സുപ്രീം കോടതിയുടെ പങ്ക് അവര്‍ അടയാളപ്പെടുത്തും, പ്രത്യേകിച്ചും അവസാന 4 സിജെഐകളുടെ പങ്ക്'' എന്നായിരുന്നു കഴിഞ്ഞ മാസം ഭൂഷണ് ചെയ്ത ട്വീറ്റ്.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രശാന്ത് ഭൂഷനെതിരായ കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരെ എന്നിവരും ബെഞ്ചില്‍ അംഗങ്ങളാണ്. ആഗസ്റ്റ് 5 ന് കോടതി വിഷയം പരിഗണിക്കും.