LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബീഹാറിലെ വെള്ളപ്പൊക്കം അഞ്ച് ലക്ഷത്തോളം പേരെ ബാധിച്ചതായി ദുരന്ത നിവാരണ അതോറിറ്റി

ബീഹാറിലെ 12 ഓളം ജില്ലകളിലെ അരലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചതായി കണക്കുകള്‍. വെള്ളപ്പൊക്കം സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍  വന്‍ നാശനഷ്ടമുണ്ടാക്കിയതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. 10 ജില്ലകളിലെ 245 പഞ്ചായത്തുകളിലായി ആകെ 4.6 ലക്ഷം പേരെ പ്രളയം ബാധിച്ചു. ഇതില്‍ 13000 പേരെ മാറ്റി പാര്‍പ്പിച്ചു. 16 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇതുവരെ 4,845 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇതുവരെ ആരും മരണപ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല. സംസ്ഥാനത്തെ ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച്, കോസി, ബുധി, ഗന്ധക്, കമല ബാലന്‍, ലാല്‍ ബേക്കയ തുടങ്ങിയ നദികളിലെ ഒഴുക്ക് പലയിടത്തും അപകടകരമായ രീതിയിലായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒഴുക്ക് കുറഞ്ഞുവരുന്നതായി വിവരമുണ്ട്. 

ബീഹാര്‍- നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് ജലസമ്മര്‍ദ്ദം വര്‍ദ്ധിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തെ എല്ലാ ചിറകളും സുരക്ഷിതമാണെന്നും ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More