LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബോയിംഗ് 747 വിമാനത്തോട് വിട പറഞ്ഞ് ഓസ്‌ട്രേലിയ

ബോയിംഗ് 747 വിമാനത്തോട് വിട പറഞ്ഞ് ഓസ്‌ട്രേലിയൻ എയർലൈൻ 'ക്വാണ്ടാസ്'. വിമാനത്തിന്റെ ലോഗോ ആയ 'പറക്കുന്ന കങ്കാരു'വിനെ ആകാശത്ത് വരച്ചുകൊണ്ടാണ് ബോയിങ് 747 വിടപറഞ്ഞത്. 

ക്യുഎഫ് 7474 വിമാനത്തോട് വിടപറയാൻ ബുധനാഴ്ച സിഡ്‌നി വിമാനത്താവളത്തിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. അവർ വിമാനത്തിന് മുകളിൽ സന്ദേശങ്ങൾ എഴുതുകയും, നന്ദി പറയുകയും ചെയ്തു. വൈറസിന്റെ ആഘാതം കാരണം 747ന്റെയും മറ്റുള്ളവയുടെയും വിരമിക്കൽ, മുന്‍പ് തീരുമാനിച്ചതിലും നേരത്തെ ആക്കുകയായിരുന്നു. ഈ വർഷാവസാനം സംഘടിപ്പിക്കാനിരുന്ന വിടവാങ്ങല്‍ ചടങ്ങില്‍ ആയിരങ്ങളെ പങ്കെടുപ്പിക്കാമെന്നായിരുന്നു പ്രതീക്ഷ. അന്താരാഷ്ട്ര യാത്രകളുടെ  അഭാവത്തിൽ 2021 ജൂലൈ വരെ ക്വാണ്ടാസ് അതിന്റെ അന്താരാഷ്ട്ര വിമാനങ്ങളിൽ ഭൂരിഭാഗവും താൽകാലികമായി  നിർത്തിവെച്ചിരിക്കുകയാണ്. 

പറക്കല്‍ അവസാനിപ്പിച്ച വിമാനങ്ങൾ മൊജാവേ മരുഭൂമിയിൽ പാർക്ക് ചെയ്യും. അത്തരം സ്ഥലങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങൾ വിമാനം പെട്ടെന്ന് തുരുമ്പെടുക്കാതിരിക്കാനും നശിക്കാതിരിക്കാനും സഹായിക്കുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More