LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19: മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം പത്തായിരത്തോളം രോഗികള്‍, 298 മരണം

മഹാരാഷ്ട്രയില്‍ 9,895 പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്താകെ കേസുകളുടെ എണ്ണം 3,47,502 ആണ്. 298 പേര്‍ കൂടി മരണപ്പെട്ടു, ഇതില്‍ 55 പേര്‍ മുംബൈയിലാണ്. ഇതോടെ മരണസംഖ്യ 12,854 ആയി ഉയര്‍ന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ  പ്രസ്താവനയില്‍ പറയുന്നു.

പുതുതായി  മുംബൈയില്‍ 1245, പൂനെയില്‍ 1801, അയല്‍ പട്ടണമായ പിംപ്രി-ചിഞ്ച്വാഡില്‍ 950 കേസുകള്‍ എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഔറംഗബാദ് നഗരത്തില്‍ 182 കേസുകളും, നാസിക് നഗരത്തില്‍ 383 കേസുകളും, സോളാപൂര്‍ നഗരത്തില്‍ 171 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ മൊത്തം 12,38,635 കൊവിഡ് രോഗികളില്‍  മൂന്നിലൊന്ന് മഹാരാഷ്ട്രയിലാണ്. വ്യാഴാഴ്ച രാവിലെ ഒന്‍പത് വരെയുള്ള 24 മണിക്കൂറിനുള്ളില്‍ ഇവിടെ 45,720 പുതിയ കേസുകളും 1,129 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 4,26,167 രോഗികള്‍ ചികിത്സയിലുണ്ട് 7,82,606 പേര്‍ സുഖം പ്രാപിച്ചു, 29,861 പേര്‍ മരിച്ചു.

മുംബൈയിലെ ഒരു സീറോളജിക്കല്‍ സര്‍വേയില്‍, പരിശോധന നടത്തിയവരില്‍ 25 ശതമാനത്തോളം പേരിലും കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ഇതിനര്‍ത്ഥം ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്റിപ്പോര്‍ട്ട്‌ .

Contact the author

Web Desk