LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബൈഡനെ പ്രശംസിച്ച്, ട്രംപിനെതിരെ ആഞ്ഞടിച്ച് ബറാക് ഒബാമ

യു എസ് പ്രസിഡന്റ്‌ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ എന്നിവര്‍. അമേരിക്കയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇരുവരും ആദ്യമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ ഒബാമ ബൈഡനെ വാനോളം പുകത്തിയതായി കാണാം.

''നിങ്ങള്‍ പ്രസിഡന്റായി ഇരിക്കുന്ന കാലത്ത് രാജ്യത്തെ ബാധിക്കുന്ന എതെങ്കിലും പ്രശ്‌നം വരുമ്പോള്‍ എഴുന്നേറ്റു നിന്ന് ഇത് എന്റെ ഉത്തരവാദിത്തമല്ല, ഞാന്‍ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ല എന്ന് പറയുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമോ ബെഡന്‍ ഒബാമയോട് ചോദിച്ചു. ട്രംപ് രാജ്യത്തുനിന്ന് രാജിവെച്ചുവെന്നും''ബെഡന്‍ പറയുന്നുണ്ട്.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവേശിച്ച നിമിഷം മുതല്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഭിന്നതയും ശത്രുതയും വളര്‍ത്തിയ ട്രംപിന്റെ നടപടികളെ ഇരുവരും അപലപിച്ചു. 140,000-ത്തിലധികം അമേരിക്കക്കാരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് അമേരിക്ക. പ്രസിഡന്റ് എന്ന നിലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍  സ്വീകരിച്ച നയപരമായ സമീപനങ്ങള്‍ ഒന്നും മഹാമരിയെ തടഞ്ഞു നിര്‍ത്തിയില്ല എന്ന രൂക്ഷ വിമര്‍ശനവും ഇരുവരും ഉന്നയിച്ചു.


Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More