LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍സുലേറ്റിലെ പതാക താഴ്ത്തിക്കെട്ടി യു.എസ്; ആഘോഷിച്ച് ചൈന

യുഎസ്- ചൈന ബന്ധം കൂടുതല്‍ വഷളാകുന്നതിന്‍റെ സൂചനയായി ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി. ഹ്യൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടിയതിനു പിന്നാലെയാണ് ചൈനയുടെ നടപടി. യു.എസ് നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാനും ചൈന നിര്‍ദേശിച്ചിട്ടുണ്ട്.

72 മണിക്കൂർ സമയപരിധി അവസാനിച്ചതിനെത്തുടർന്ന് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ ചൈനീസ് നഗരമായ ചെങ്ഡുവിലുള്ള കോണ്‍സുലേറ്റില്‍നിന്നും മാറി. പലയിടങ്ങളിലായി പതിപ്പിച്ച യു.എസിന്റെ ചിഹ്നങ്ങള്‍ നീക്കം ചെയ്തതിനു ശേഷമാണ് പതാക താഴ്ത്തിക്കെട്ടിയത്. 

ഹ്യൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് കേന്ദ്രീകരിച്ച് ചൈന ചാരപ്രവര്‍ത്തി നടത്തുന്നു എന്ന് ആരോപിച്ചാണ് യു.എസ് കോൺസുലേറ്റ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടത്. അതിനോട് അതേ നാണയത്തില്‍ പ്രതികരിക്കുകയായിരുന്നു ചൈന.  ചെങ്ഡുവിലെ കോണ്‍സുലേറ്റ് അടക്കാനുള്ള സമയപരിധി കഴിഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിൽ പ്രവേശിച്ചു. അമേരിക്കന്‍ നയതന്ത്ര പ്രധിനിധികളുടെ തിരുച്ചുപോക്ക് ആഘോഷിക്കുന്ന ചൈനീസ് ദേശീയവാദികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More