LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉത്ര വധക്കേസ്; രണ്ടാം പ്രതിയായ പാമ്പുപിടിത്തക്കാരനെ മാപ്പുസാക്ഷിയാക്കി

ഉത്ര വധക്കേസിൽ പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കണമെന്ന സുരേഷിന്‍റെ അപേക്ഷ പരിഗണിച്ച കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് തീരുമാനം. ഇതോടെ സുരേഷ് കേസിലെ ഒന്നാം സാക്ഷിയാകും.

ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കേസിലെ ഒന്നാം പ്രതി സൂരജിന് നൽകിയത് സുരേഷായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കൊലപാതക കേസിൽ ഇയാളെ രണ്ടാം പ്രതിയാക്കി. കൊലപാതകത്തിന് വേണ്ടിയാണ് മൂർഖനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സുരേഷ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. 

മാപ്പ് സാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. സുരേഷിന്‍റെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. സ്വതന്ത്രവും പക്ഷപാതരഹിതവുമാണ് മൊഴിയെന്ന് ബോധ്യപ്പെട്ടതിനാലും തെളിവ് കേസിന് ഉപയുക്തമാകുമെന്നു കണ്ടതിനാലും സി.ജെ.എം. ഉഷാ നായർ സുരേഷിനെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ച് തുടർ നടപടികളാരംഭിച്ചു.

അതേസമയം, മാപ്പുസാക്ഷിയായെങ്കിലും സുരേഷ് ഉടൻ ജയിൽ മോചിതനാകില്ല. കേസ് നടപടികൾ പൂർത്തിയാകുംവരെ ജയിലിൽത്തന്നെ തുടരേണ്ടിവരും.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More