LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ‌ഇ‌പി) കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. (ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് ഡെവലപ്മെന്റ്) എച്ച്ആർഡി മന്ത്രാലയം ഇനിമുതല്‍ വിദ്യാഭ്യാസ മന്ത്രാലയം എന്ന് നാമകരണം ചെയ്യപ്പെടും.

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരൊറ്റ റെഗുലേറ്റർ ഉണ്ടാകുമെന്നും എംഫിൽ കോഴ്സ് നിർത്തലാക്കുമെന്നും കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, രമേശ് പൊഖ്രിയാൽ നിഷാങ്ക് എന്നിവർ അറിയിച്ചു. ഡിജിറ്റൽ പഠനം വർദ്ധിപ്പിക്കാനായി ദേശീയ വിദ്യാഭ്യാസ സാങ്കേതിക ഫോറം (എന്‍ഇടിഎഫ്) സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. "തുടക്കത്തിൽ എട്ട് പ്രാദേശിക ഭാഷകളിൽ ഇ-കോഴ്സുകൾ വികസിപ്പിക്കുകയും വെർച്വൽ ലാബുകൾ നിർമ്മിക്കുകയും  ചെയ്യും" ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരേ പറഞ്ഞു.

മികച്ച 100 വിദേശ കോളേജുകളെ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ അനുവദിക്കാനും തീരുമാനമായി. വിദ്യാഭ്യാസ നയത്തിന്റെ പ്രധാന സവിശേഷതകൾ ലിസ്റ്റ് ചെയ്യുന്ന എച്ച്ആർഡി മന്ത്രാലയത്തിന്റെ രേഖ പ്രകാരം,  അത്തരം വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിലെ മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുല്യമായ റെഗുലേറ്ററി, മാനദണ്ഡങ്ങൾ, ഭരണം എന്നിവ സംബന്ധിച്ച വിവരങ്ങൾ  വിതരണം ചെയ്യുമെന്നും മന്ത്രിസഭ അറിയിച്ചു.

എൻ‌ഇ‌പിക്ക് കീഴിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ നിർദ്ദേശിച്ച സമിതിക്ക് നേതൃത്വം നൽകിയിരിക്കുന്നത് മുൻ ഐഎസ്ആർഒ മേധാവി കെ കസ്തൂരിരംഗനാണ്. 2014 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയുടെ (ബിജെപി) തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഭാഗമായിരുന്നു എൻ‌ഇ‌പി.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More