LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യു എസ് ടിക്ക് ടോക് നിരോധിച്ചേക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

യു എസ് അഡ്മിനിസ്ട്രേഷൻ ടിക് ടോക് നിരോധിച്ചേക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടിക് ടോക്ക് വിൽക്കാൻ ചൈനയുടെ ബൈറ്റ്ഡാൻസിനോട്‌ ഭരണകൂടം ഉത്തരവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ അറിയിച്ചിരുന്നു . ഇതിന് പിന്നാലെയാണ് ഈ പരാമർശം. ആപ്ലിക്കേഷൻ വാങ്ങാൻ മൈക്രോസോഫ്റ്റ് ചർച്ചകൾ നടത്തിവരികയാണെന്നും വെള്ളിയാഴ്ച റിപ്പോർട്ടുകൾ വന്നിരുന്നു.

ടിക് ടോക്കിനെ തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും അധികം വൈകാതെ ടിക് ടോക്കിനെ നിരോധിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു. മറ്റുചില കാര്യങ്ങൾ കൂടി പരിഗണനയിലുണ്ടെന്നും പലതും നടപ്പാക്കാൻ ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടം ടിക് ടോക്  ആപ്ലിക്കേഷന്‍ നിരോധിക്കാനോരുങ്ങുമ്പോഴും, യുഎസ് ടെക് ഭീമന്മാരും ധനകാര്യ സ്ഥാപനങ്ങളും ടിക് ടോക്ക് വാങ്ങുന്നതിനോ അതിൽ  നിക്ഷേപിക്കുന്നതിനോ ഉള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം,കിംവദന്തികളോട് തങ്ങള്‍ പ്രതികരിക്കുന്നിലെന്നും  ടിക്ക് ടോക്കിന്റെ ദീർഘകാല വിജയത്തിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും  ടിക്ക് ടോക്ക് വെള്ളിയാഴ്ച പ്രസ്താവിച്ചു.

മറ്റ് രാജ്യങ്ങളും ടിക് ടോക്കിനെതിരെ നടപടിയെടുത്തിട്ടുണ്ട്. രാജ്യങ്ങൾ തമ്മിൽ  സംഘർഷങ്ങൾ നിലനിക്കുന്ന സാഹചര്യത്തിൽ സ്വകാര്യത നഷ്ടപ്പെട്ടേക്കാമെന്ന ആശങ്ക ചൂണ്ടിക്കാട്ടി ഇന്ത്യ ടിക് ടോക്ക് ഉൾപ്പെടെയുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More