LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടിക്ടോക്; കൈമാറ്റത്തിന് 45 ദിവസം സമയം നല്‍കി ട്രംപ്

ജനപ്രിയ ഹ്രസ്വ-വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനെ മൈക്രോസോഫ്റ്റ് കോർപ്പറേഷന് വിൽക്കാൻ ബൈറ്റ്ഡാൻസിന് 45 ദിവസം സമയം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ ചൈനീസ് അപ്ലിക്കേഷനായ ടിക് ടോക്ക് വിശ്വാസയോഗ്യമല്ലെന്നും അത് ദേശ സുരക്ഷക്ക് ഭീഷണിയാണെന്നും രാജ്യം അറിയിച്ചു.

നേരത്തെ, ടിക് ടോക് മൈക്രോസോഫ്റ്റിന് വിൽക്കുക എന്ന ആശയം ട്രംപ് നിരസിച്ചിരുന്നു. ഇതുകൂടാതെ,  അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനും ട്രംപ് പദ്ധതിയിട്ടിരുന്നു. എന്നാൽ ട്രംപും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലയും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ബൈറ്റ്ഡാൻസിൽ നിന്ന് ടിക് ടോക്കിനെ ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്നും സെപ്റ്റംബർ 15 നകം ഒരു തീരുമാനത്തിലെത്താൻ സാധിക്കുമെന്നും വാഷിംഗ്ടൺ ആസ്ഥാനമായുള്ള റെഡ് വുഡ് കമ്പനി പറഞ്ഞു. 

ബൈറ്റ്ഡാൻസും മൈക്രോസോഫ്റ്റും തമ്മിലുള്ള ചർച്ചകൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിദേശ നിക്ഷേപ സമിതി (CFIUS) മേൽനോട്ടം വഹിക്കും. ടിക് ടോക്കുമായി കരാറിൽ എത്തുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് മൈക്രോസോഫ്റ്റ്  അറിയിച്ചു. ടിക് ടോക് വാങ്ങാനുള്ള നടപടികൾ വിജയിക്കുകയാണെങ്കിൽ സോഷ്യൽ മീഡിയ ഭീമന്മാരായ ഫെയ്സ്ബുക്ക്, സ്നാപ്പ്ചാറ്റ്  എന്നിവയ്ക്ക് ശക്തമായ എതിരാളിയായി മാറാൻ മൈക്രോസോഫ്റ്റിന് സാധിക്കും.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More