LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാസുദേവനല്ലൂര്‍ വാഹനാപകടം: മരണപ്പെട്ടത് മലയാളികള്‍

വാസുദേവനല്ലൂര്‍: തെങ്കാശിക്കടുത്ത് വാസുദേവനല്ലൂരിലുണ്ടായ വാഹനാപകടത്തില്‍  മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു. കൊല്ലം സ്വദേശികളായ  മാന്നൂര്‍  സിഞ്ചു .കെ. നൈനാന്‍, കല്ലുവാതുക്കല്‍ സജു തോമസ്‌, ശിവകാശി സ്വദേശി രാജശേഖര്‍ എന്നിവരാണ് മരണപ്പെട്ടത്. പുലര്‍ച്ചെ 3.30-ഓടെയാണ് അപകടം നടന്നത്. വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു സംഘം.

ഇവര്‍ സഞ്ചരിച്ച സൈലോ കാറില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകട സമയത്ത് കാര്‍  വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ്‌ നിയന്ത്രണം വിട്ടു കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ കേടുവന്നതിനെ തുടര്‍ന്നാണ്  സംഘം വഴിയരികില്‍ ഒതുക്കിയത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഒമ്നി കാറില്‍ കയറി നേരത്തെ നാട്ടിലേക്ക് തിരിച്ചതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വാഹനം എടുത്തു മാറ്റാന്‍ വന്ന റിക്കവറി വാഹനത്തിന്‍റെ ഡ്രൈവറാണ് മരണപ്പെട്ട രാജശേഖര്‍.

സംഭവസ്ഥലത്തു തന്നെ മൂവരും മരണപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ ശിവഗിരി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

   

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More