LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുട്ടികള്‍ക്ക് ഏറെക്കുറെ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ട്രംപ്; പോസ്റ്റ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു‌

ഫെയ്‌സ്ബുക്ക് ആദ്യമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോസ്റ്റ്‌ നീക്കം ചെയ്തു. 'കുട്ടികൾക്ക് ഏറെക്കുറെ കൊവിഡിനെ പ്രതിരോധിക്കത്തക്ക  പ്രതിരോധശേഷിയുണ്ടെന്ന് പറയുന്ന' സ്വന്തം വീഡിയോ ക്ലിപ്പാണ് അദ്ദേഹം പോസ്റ്റ്‌ ചെയ്തത്. അത് തങ്ങളുടെ 'തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരായ നയത്തിന്റെ' ലംഘനമാണെന്നാണ്‌  സോഷ്യൽ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയത്.

ഫോക്സ് ന്യൂസ് ചാനലിന് ട്രംപ് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്. കുട്ടികളും വൃദ്ധരും പരമാവധി ശ്രദ്ധിക്കണമെന്ന് അദ്ദഹത്തിന്‍റെതന്നെ ആരോഗ്യ മന്ത്രാലയം പറയുന്ന സമയത്താണ് അദ്ദേഹം വികടവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ പോലും കുട്ടികള്‍ വൈറസ് വാഹകരാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ട്രംപിന്റെ പോസ്റ്റ്‌ കൊവിഡ് മഹാമാരിയെകുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന നയത്തിന് എതിരാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യുന്നത് എന്ന് ഫെയ്‌സ്ബുക്ക് നയ വക്താവ് ആൻഡി സ്റ്റോൺ പ്രസ്താവനയിൽ പറഞ്ഞു.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More