LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബെയ്‌റൂട്ട് സ്‌ഫോടനപരമ്പര; സ്ഫോടകവസ്തു പോയത് ചെന്നൈയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

2015 സെപ്റ്റംബർ മുതൽ ചെന്നൈ തുറമുഖ കസ്റ്റംസ് വെയർഹൗസിൽ കിടന്ന 740 ടൺ അമോണിയം നൈട്രേറ്റാണ് ബെയ്‌റൂട്ട് നഗരത്തിലെ സ്ഫോടനത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട്‌. ചൊവ്വാഴ്ച്ച നടന്ന സ്‌ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും അയ്യായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ലെബനൻ തലസ്ഥാന നഗരം ഭാഗികമായി  തകരുകയും ചെയ്തിരുന്നു.

48 മണിക്കൂറിനുള്ളിൽ വെയർഹൗസുകളിലും തുറമുഖങ്ങളിലും സൂക്ഷിച്ചിട്ടുള്ള  അപകടകരവും സ്ഫോടനാത്മകവുമായ വസ്തുക്കൾ പരിശോധിച്ച് ഉടനടി റിപ്പോർട്ട്‌ നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സെസ് ആൻഡ് കസ്റ്റംസ്(സിബിഐസി) ഉത്തരവിട്ടു. രാജ്യം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും  ജീവിതത്തിനും സ്വത്തിനും ഒരു അപകടവും വരുത്തില്ലെന്നും സിബിഐസി പറഞ്ഞു. അമോണിയം നൈട്രേറ്റ് എത്രയും വേഗം മാറ്റാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സുരക്ഷാ ചട്ടങ്ങൾ പാലിച്ചുകൊണ്ട് നടപടിയെടുക്കുന്നതിൽ ചെറിയ താമസമുണ്ടാകുമെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ദീർഘകാലമായി കിടക്കുന്ന കണ്ടുകെട്ടിയതോ പിടിച്ചെടുത്തതോ ആയ ചരക്കുകൾക്കെല്ലാം നിയമപ്രകാരം ഇ-ലേലം  നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അഞ്ച് വർഷം മുമ്പ് കരൂർ ആസ്ഥാനമായുള്ള ശ്രീ അമ്മാൻ കെമിക്കൽസിന്റെ പിടിച്ചെടുത്ത ഇറക്കുമതി ചരക്കാണ് സ്ഫോടനഹേതു. ഇറക്കുമതിക്ക് ആവശ്യമായ ലൈസൻസ് ഉണ്ടെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More