LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ 4 പേർ മരിച്ചു

സംസ്ഥാനത്ത്  കൊവിഡ് ചികിത്സയിലിരിക്കെ 4 പേർ മരിച്ചു. എറണാകുളം കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലകളിാണ് മരണം നടന്നത്. ഇവരിൽ കണ്ണൂർ കൂത്ത്പറമ്പ് സ്വദേശി സി സി രാഘവന് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കി 3 പേരുടെ മരണ കാരണം സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.

രാഘവൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വൃക്കരോ​ഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം മൂർച്ഛിച്ച് ഇന്ന് രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. ഇയാളുടെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാഘവന്റെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് നടക്കുക.

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്നയാൽ മരിച്ചു. പള്ളുരുത്ത് വെളിപ്പറമ്പ് സ്വദേശി ​ഗോപിയാണ് മരിച്ചത്. 68 വയസ്സായിരുന്നു. ​കരൾ,വൃക്ക രോ​ഗങ്ങൾ ഇയാൾക്കുണ്ടായിരുന്നു.  ഇയാളുടെ സ്രവം പരിശോധനക്ക് അയിച്ചിരിക്കുകയാണ്. വൈകീട്ടോടെ ഫലം ലഭിക്കും.

മലപ്പുറം ജില്ലയിൽ പള്ളിക്കൽ സ്വദേശിനി നഫീസയാണ് കൊവിഡ് ചികിത്സയിലായിരിക്കെ മരിച്ചത്. 52 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More