LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വപ്ന സുരേഷിന് ജാമ്യമില്ല

കൊച്ചി: സ്വര്‍ണ്ണക്കടത്ത് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചു എന്ന് അന്വേഷണ സംഘം കണ്ടെത്തിയ സ്വപ്ന സുരേഷിന് കൊച്ചിയിലെ എന്‍ ഐ എ കോടതി ജാമ്യം നിഷേധിച്ചു. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രഥമ ദൃഷ്ട്യാ തന്നെ സ്വപ്നയ്ക്ക് സ്വര്‍ണ്ണ ക്കടത്തില്‍ പങ്കുണ്ടെന്ന കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. 

യുഎപിഎ ചുമത്തണമെന്ന നിലപാട് എന്‍ ഐ എ കോടതിയില്‍ സ്വീകരിച്ചത്. സ്വര്‍ണ്ണക്കടത്തും  സാമ്പത്തിക അട്ടിമറിയും രാജ്യദ്രോഹ കുട്ടത്തില്‍ ഉള്‍പ്പെടുമെന്ന് അന്വേഷണ ഏജന്‍സി കോടതിയില്‍ വാദിച്ചു. ഇത് തെളിയിക്കാന്‍ ആവശ്യമായ രീതിയില്‍ എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വപ്ന സുരേഷിന് ജാമ്യം നിഷേധിച്ചത്.

യു എ ഇ കോണ്‍സുലെറ്റില്‍ നിന്നെത്തിയ കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്ന ഇടപെട്ടുവെന്നും ഇക്കാരണത്താല്‍ യുഎപിഎ ചുമത്താനുള്ള തെളിവുണ്ടെന്നും  കോടതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്വപ്ന അഭിഭാഷകര്‍ വഴി സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

Contact the author

Web Desk