മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെതിരെ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് അഭിഭാഷകന്‍ പിന്മാറുന്നതെന്നത് ശ്രദ്ധേയമാണ്. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിൽ എൻ ഐ എ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണമെന്ന സ്വപ്നയുടെ ഹർജി കൊച്ചി എൻ ഐ എ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.
നിത അംബാനി ഗുജറാത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും, സോണൽ ഡിസിപിയുടെയും ഉപദേശപ്രകാരമാണ് യാത്ര റദ്ദാക്കിയത്. വീടിന്‍റെ സമീപത്തുനിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് ശേഷം നിരവധി ഭീഷണികള്‍ ലഭിച്ചിരുന്നു.
പ്രധാനപ്രതി സുനില്‍ കുമാറിന്, കള്ളനോട്ട് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കേസുകളുണ്ട്. കള്ളനോട്ടടിക്കായി ഇലഞ്ഞി പൈങ്കുറ്റിയില്‍ വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ റിമാണ്ട് ചെയ്യപ്പെട്ട നാലുപേരെ പോലിസ് പിടികൂടിയത്.
കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകി മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികൾ സർക്കാരിനെ അപകീർത്തിെപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സ്വർണക്കടത്ത് അന്വേഷിക്കാൻ ഏജൻസികൾക്ക് താത്പര്യമില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ 20 ദിവസം വേണമെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ ചെലവില്‍ 15 ദിവസത്തെ ചികിത്സയ്ക്കായി നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയത്. ആശുപത്രിയില്‍ കുടുംബാംഗങ്ങള്‍ക്ക് വരവര റാവുവിനെ കാണാനുള്ള അനുമതിയും കോടതി നല്‍കി.
കസ്റ്റസ് ചോദ്യം ചെയ്യുന്നതിനിടയിലാണോ അതോ ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ മുൻകൂർ ജാമ്യം തേടുകയും 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ലാഭം ഉണ്ടാക്കിയവരുടെയും അല്ലാത്തവരുടേയും പട്ടികയും ഉടന്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് എന്‍.ഐ.എ കോടതിയുടെ പരാമര്‍ശം.
ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നും ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്നും കെ ടി ജലീൽ
നേരത്തെ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച ജഡ്ജി ഉള്‍പ്പെട്ട ബഞ്ചിനു മുന്‍പാകെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി എത്തിയത്. അക്കാരണം കൊണ്ടുതന്നെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ബഞ്ച് പിന്മാറുകയായിരുന്നു
ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തിയെക്കുറിച്ചും സ്‌ഫോടനത്തിൽ ഉപയോഗിച്ച വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് നൽകിയത്. പ്രതികളെ തിരിച്ചറിയാൻ സഹായിച്ച എഫ്ബിഐ പോലുള്ള വിദേശ നിയമ നിർവ്വഹണ ഏജൻസികളോട് തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് എൻഐഎ വക്താവ് സോണിയ നാരംഗ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സംഘത്തിലേക്ക് ഇടിച്ച് 40 സൈനികര്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലകോട്ടിലെ ഒരു ജയ്‌ഷെ ഭീകര പരിശീലന കേന്ദ്രം ആക്രമിച്ചിരുന്നു.
ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് സമീപം വാടകയ്ക്കെടുത്ത ഫ്ലാറ്റ്, സമീപത്തെ ഹോട്ടല്‍, അമ്പലമുക്കിലുള്ള സ്വപ്‌നയുടെ ഫ്‌ളാറ്റ്, നെടുമങ്ങാടുള്ള സന്ദീപിന്റെ വീട് എന്നിവിടങ്ങളിലാണ് റമീസിനെ എത്തിച്ചത്. കേസിന്റെ മുഖ്യകണ്ണിയാണ് ഇയാള്‍.
ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.
ഭീകരപ്രവർത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുമ്പോൾ കുറ്റവാളികൾക്ക് സംരക്ഷണകവചം തീർക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.
സ്വർണ്ണകേസിലെ കേന്ദ്ര പ്രശ്നം ഡിപ്ലോമാറ്റിക് ബാഗേജിലൂടെ ആരാവാം സ്വർണം കൊടുത്തയച്ചത്? ഇവിടെ ആരാണു് അത് കൈപ്പറ്റുന്നത്? ഈ രണ്ട് ചോദ്യവും ഉന്നയിക്കാനോ ചർച്ചയാക്കാനോ എന്തു കൊണ്ട് മാധ്യമങ്ങളും ബി ജെ പി യുഡിഎഫു നേതാക്കളും തയ്യാറാവുന്നില്ല. എന്തുകൊണ്ട് സ്വർണ്ണക്കള്ളക്കടത്തിന് പിറകിലെ ഭീമൻ സ്രാവുകളെ കണ്ടെത്തണമെന്നും ആ ദിശയിൽ അന്വേഷണം വേണമെന്നും അവരാരും ആവശ്യപ്പെടുന്നില്ലായെന്നതാണു് ചർച്ചയാവേണ്ടത്
''ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ വളരെ പെട്ടെന്ന് നശിച്ചു കൊണ്ടിരിക്കുകയാണ്''- കുടുംബം കത്തില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹവുമായി കുടുംബാംഗങ്ങള്‍ സംസാരിച്ചിരുന്നു. ആരോഗ്യ സ്ഥിതിയെ കുറിച്ചാരാഞ്ഞ തങ്ങളോട് 70 വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന മാതാപിതാക്കളുടെ ശവസംസ്കാരത്തെ കുറിച്ചാണ് സംസാരിച്ചത് എന്ന് കേന്ദ്രത്തിനയച്ച കത്തില്‍ അവര്‍ ചൂണ്ടിക്കട്ടി
സ്വര്‍ണക്കടത്ത് കേസില്‍ കേരള പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ചെന്നിത്തല കത്തെഴുതിയിരുന്നു. വിവരങ്ങള്‍ പുറത്തുവന്ന് ഒരാഴ്ച ആയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡിജിപിക്ക് കത്തയച്ചത്.